ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി ഒരുങ്ങുന്നു. മോദി പരാമര്‍ശത്തെ തുടര്‍ന്ന് അപകീര്‍ത്തി കേസില്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നിരുന്നു. പിന്നാലെ രാഹുല്‍ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ദീക്ഷിതിന്റെ വീട്ടിലേക്ക് മാറാനുള്ള തീരുമാനം.
നിസാമുദ്ദീന്‍ ഈസ്റ്റിലാണ് ഷീലാ ദീക്ഷിതിന്റെ വീടുള്ളത്. മകന് സന്ദീപ് ദീക്ഷിത് മറ്റൊരു വീട്ടിലേക്ക് മാറിയതിനാലാണ് ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നത്. 1991 മുതല്‍ 1998 വരെയും മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം 2015ലും ഷീലാ ദീക്ഷിത് നിസാമുദ്ദീന്‍ ഈസ്റ്റിലുള്ള ഈ വീട്ടിലാണ് താമസിച്ചത്.
സുരക്ഷാ പ്രശ്നങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും രാഹുല്‍ഗാന്ധി വീട്ടിലേക്ക് മാറുക.