കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബംഗാള്‍ സ്വദേശി ആസാദുള്‍ ആണ് മരിച്ചത്. എസ്.ആര്.എം മസ്ജിദ് ലൈനില്‍ വാട വീട്ടില്‍ മുറയില്‍ പ്പേം ഉണ്ടായിരുന്ന ബംഗാള്‍ സ്വദേശി സാക്കിറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് എത്തുമ്പോള്‍ സാക്കിര്‍ സ്റ്റൂളുമായി നില്‍ക്കുന്നതാണ് കണ്ടതെന്ന് ദൃക് സാക്ഷികളായ അതിഥി തൊഴിലാളികള്‍ പറഞ്ഞു. അതിഥി തൊഴിലാളികള്‍ എത്തുമ്പോള്‍ ആസാദുള്‍ നിലത്ത് വീണ് കിടക്കുന്ന നിലയില്‍ ആയിരുന്നു.
എത്ര ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാന്‍ സാക്കിര്‍ തയ്യാറായില്ല. വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. ഇതിനിടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ആസാദുളും സാക്കിറും പശ്ചിമ ബംഗാളില്‍ നിന്ന് ജോലിയ്ക്കായി കൊച്ചിയില്‍ എത്തിയത്. വൈകിട്ടോടെയാണ് ഇവര്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ എത്തിയത്.