തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിനിയായ കുട്ടിയെ 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് കണ്ടെത്തി.കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു.
കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവിൽ ആർപിഎഫിന്റെ സംരക്ഷണയിലാണ്. വൈകാതെ ചൈൽഡ്ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്പ്രസിൽ കുട്ടിയെ കണ്ടെത്തിയത്.കുട്ടിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വിശാഖപട്ടണം ചൈൽഡ് ലൈനിന് കത്ത് കൈമാറും. നിലവിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സംരക്ഷണയിലാണ് കുട്ടിയുള്ളത്.
വൈദ്യപരിശോധന നടത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷമേ തിരികെ കൊണ്ടുവരാനാകൂ.