സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങി 11 ജില്ലകളിലാണ് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
വടക്കന്‍ ജില്ലകളില്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ തുടരുന്നുണ്ട്. അതേസമയം വയനാട്, മലപ്പുറം, തിരുവനന്തപുരം ഒഴികെ 11 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് പൊന്നാനി താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ട് വീടുകള്‍ കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കാസര്‍ഗോഡ് മലയോരമേഖലയിലും ശക്തമായ മഴയാണ് പെയ്തത്. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം തുടങ്ങിയ തീരദേശങ്ങളില്‍ വലിയ നാശനനഷ്ടമാണ് ഉണ്ടായത്. കോട്ടയത്ത് മഴയില്‍ മിക്കയിടങ്ങളിലും വെള്ളം പൊങ്ങിയിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ക്യാംപുകള്‍ തുടങ്ങിയിട്ടുണ്ട്.