ദുബായ്: തൊഴിലാളികൾക്ക് ശമ്പള കുടിശ്സിക വരുത്തിയ കമ്പനിക്ക് 10.75 ലക്ഷം ദിർഹം പിഴ വിധിച്ച് ദുബായ് കോടതി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തങ്ങളുടെ സ്താപനത്തിലെ 215 തൊഴിലാളികൾക്ക് 2 മാസത്തെ ശമ്പളമാണ് നൽകാതിരുന്നത്. തുടർന്ന് ലേബർ കോടതിയിൽ പരാതി എത്തിയതോടെയാണ് കോടതി കടുത്ത നടപടി സ്വീകരിച്ചത്
പരാതി അനുരഞ്ജന ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ശമ്പള കുടിശ്സിക ലഭിക്കാനുള്ള ഓരോ തൊഴിലാളിക്കും 5000 ദിർഹം പിഴ വീതം നൽകണമെന്നാണ് കോടതി വിധി. അതേസമയം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ശമ്പളം മുടങ്ങിയതെന്നാണ് കമ്പനി അധികൃതരുടെ വാദം