എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേജര്‍ രവി. സുരേഷ് ഗോപിയെ എന്‍.എസ്.എസ് ആസ്ഥാനത്ത് കയറ്റാതെ ഇരുന്ന സുകുമാരന്‍ നായര്‍ പിണറായിയെ കാത്തിരുന്നത് ഒരു മണിക്കൂര്‍ ആണെന്നും സുകുമാരന്‍ നായര്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കണമെന്നും മേജര്‍ രവി പറഞ്ഞു.
നായര്‍ സര്‍വീസ് സൊസൈറ്റിയിലെ വിമതരുടെ കൂട്ടായ്മയായ വിദ്യാധിരാജ വിചാര വേദി വൈക്കത്ത് സംഘടിപ്പിച്ച മന്നം അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മേജര്‍ രവി.
തെറ്റുകളെ നട്ടെല്ലുള്ളവര്‍ ചോദ്യം ചെയ്യുമെന്ന, മന്നം പറഞ്ഞ വാക്കുകള്‍ എന്‍.എസ്.എസ് നേതൃത്വം തമസ്കരിക്കുകയാണെന്നും മേജര്‍ രവി കുറ്റപ്പെടുത്തി. ബിജെപിക്കാരനാണെന്ന കാരണം പറഞ്ഞ് സുരേഷ് ഗോപി മന്നം സമാധിയില്‍ കയറ്റാതിരുന്ന സുകുമാരന്‍ നായര്‍ പിണറായി വിജയനെകാത്തിരുന്നത് ഒരു മണിക്കൂര്‍ ആണ്. ഇത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും മേജര്‍ രവി ചോദിച്ചു.
നട്ടെല്ല് നിവര്‍ത്തി വിവേകത്തോടെ സംസാരിക്കാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി തയ്യാറാകണം. ഇല്ലെങ്കില്‍ നട്ടെല്ലുള്ളവര്‍ ചോദ്യം ചെയ്യുമെന്നും മേജര്‍ രവി പറഞ്ഞു.