ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് ദ നൈല്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്തേഹ് എല്‍-സിസി. ഈജിപ്തിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഓഡര്‍ ഓഫ് ദ നൈല്‍. ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്തേഹ് എല്‍-സിസിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.
ഈജിപ്തില്‍ ലോകമഹായുദ്ധ സ്മാരകത്തില്‍ മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ഒപ്പം ഇല് ഹക്കിം പള്ളിയും സന്ദര്‍ശിച്ചു. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തമാക്കാനുള്ള കരാറിലും ഇരുവരും ഒപ്പുവെച്ചു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഭയകക്ഷി സന്ദര്‍ശനത്തിനായി ഈജിപ്തില്‍ എത്തുന്നത്. ഈജിപ്ത് പ്രസിഡന്റിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തുന്നത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്തിലെത്തിയത്. ഈ വര്‍ഷത്തെ ഇന്ത്യയിലെ റിപ്പബ്ലിക് ദിനാഘോഷത്തിലും ഈജിപ്ത് പ്രധാനമന്ത്രിയായിരുന്നു മുഖ്യാതിഥി.