മൂവാറ്റുപുഴിയില്‍ വിദ്യാര്‍ത്ഥിനിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയ്ക്കെതിരെയാണ് കാപ്പ ചുമത്തുക.
ആന്‍സണ്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതക ശ്രമം അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ആന്‍സണ്‍.
സംഭവത്തില്‍ പ്രതിയ്ക്കെതിരെ നരഹത്യാകുറ്റം ചുമത്തിയിരുന്നു. അമിത വേഗത്തിലെത്തിയ ബൈക്കാണ് മൂവാറ്റുപുഴ നിര്‍മല കോളേജിന് മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥിനികളെ ഇടിച്ചിട്ടത്. കോളേജിലെ വിദ്യാര്‍ത്ഥിനി വാളകം സ്വദേശിനി നമിതയ്ക്കാണ് അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സഹപാഠി അനുശ്രീ ചികിത്സയിലാണ്.
സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശുരപത്രി പരിസരത്ത് പ്രതിഷേധിച്ചിരുന്നു. വാഹനമായായല് ഇടിക്കുമെന്ന ആന്‍സന്റെ പരാമര്‍ശത്തിനെതിരെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു.