ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തിന് പിന്നാലെ കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് പത്തനാപുരത്തെ ബിജെപി പ്രാദേശിക നേതാക്കള്‍. അഭിഭാഷകനായ കല്ലൂര്‍ കൈലാസ് നാഥ് മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഗാന്ധിജിയെ നിഷ്കരുണം വധിച്ചത് ആര്.എസ്.എസ് ആണെന്ന് കഴിഞ്ഞ ഏപ്രിലില്‍ കൊല്ലം പട്ടാഴി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ഗണേഷ് കുമാര്‍ പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി വക്കീല്‍ നോട്ടീസ് അയച്ചത്.
ഗാന്ധി വധത്തില്‍ ആര്.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് പരാതിക്കാരുടെ ആവശ്യം. നിരുത്തരവാദ പരമായി എം.എല്‍.എ നടത്തിയ പ്രസംഗം പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും കീര്‍ത്തിക്ക് കോട്ടം തട്ടിച്ചെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.