ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അധ്വാനിക്കുന്ന ഒരു കൂട്ടം സ്ത്രീകളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ ലേഡീസ് ജോബ് ഗ്രൂപ്പ് ഒന്നാം വാർഷികം ആഘോഷിച്ചു. ഷാർജ അബുഷഗരയിൽ വച്ചു നടന്ന പരിപാടി ശ്രദ്ധേയമായി. എഡിറ്റോറിയൽ ചീഫ് എഡിറ്റർ അരുൺ രാഘവൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹിം, അഡ്വ. കണ്മണി എന്നിവർ മുഖ്യതിഥികളായി.
ജോലി അന്വേഷിച്ചു യുഎഇയിൽ എത്തുന്ന സ്ത്രീകൾക്ക് കൈത്താങ്ങാവുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. തുടക്കത്തിൽ തന്നെ മികച്ച പ്രതികരണം ലഭിച്ചതോടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. ചടങ്ങിൽ അംഗങ്ങളുടെ കലാപരിപാടികളും സംഘടിപ്പിച്ചു
ശ്രീമതി ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രൂപ്പ് അംഗമായ റാണി സ്വാഗതം ആശംസിച്ചു. സെക്രട്ടറി റീജ റിപ്പോർട്ട് അവതരണം നടത്തി. അംഗങ്ങളുടെ കലാപരിപാടികളോടൊപ്പം വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു. ഗ്രൂപ്പ് അംഗമായ പെട്രീഷ്യ ആശംസകളും സുജാത നന്ദിയും പറഞ്ഞു
ഒന്നാം വാർഷികം ആഘോഷിച്ച് ലേഡീസ് ജോബ് ഗ്രൂപ്പ്

Leave a Comment