ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ ഹരിദ്വാറിലെത്തി. മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കരയുന്ന ഗുസ്തി താരങ്ങളുടെ കാഴ്ച കരളലിയിപ്പിക്കുന്നതായി.
ഗുസ്തി താരങ്ങളുടെ സമരത്തെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു മാസമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ ആവശ്യത്തെ ഇതുവരെ കേന്ദ്രം പരിഗണിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് കൂടിയാണ് ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കാനുള്ള തീരുമാനത്തിലെത്തിയത്.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് വേറിട്ട പ്രതിഷേധവുമായി സമരക്കാര്‍ രംഗത്തിറങ്ങുന്നത്. വിയര്‍പ്പൊഴുക്കി പൊരുതി നേടിയ മെഡലുകള്‍ക്ക് വിലയില്ലാതായെന്നും ആത്മാഭിമാനം പണയംപവച്ച് തങ്ങള്‍ക്ക് ജീവിക്കേണ്ടെന്നും ബജ്റംഗ് പൂനിയ വ്യക്തമാക്കി. മെഡലുകള്‍ ജീവനും ആത്മാവുമാണെന്നും ഗുസ്തി താരങ്ങള്‍ പ്രതികരിച്ചു.
നീതി ലഭിക്കുന്നതുവരെ നിരാഹാര സമരം ഇരിക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.
മെഡലുകള്‍ ഒഴുക്കുന്നതിന് തടസമുണ്ടാകില്ലെന്ന് ഹരിദ്വാര്‍ പൊലീസ് അറിയിക്കുമ്പോള്‍ മെഡലുകള്‍ ഒഴുക്കാന്‍ സമ്മതിക്കില്ലെന്ന് ഭാരതീയ സമിതി അറിയിച്ചു. ഗംഗയില്‍ ആരതിയാണ് ഒഴുക്കുകയെന്നും ഭൗതിക വസ്തുക്കളല്ലെന്നും അവര്‍ അറിയിച്ചു.