പത്തനംതിട്ട ഇലകൊള്ളൂരില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ രണ്ട് പേര് മരിച്ചു. കുമ്പഴ സ്വദേശികളായ അഭിരാജ് 16 വയസ്, അഭിലാഷ് 17 വയസ് എന്നിവരാണ് മരിച്ചത്.
കുട്ടികള്‍ കുളിക്കാനിറങ്ങിയതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. ഏഴ് പേര് അടങ്ങുന്ന സംഘം ഫുട്ബോള്‍ കഴിച്ച് മടങ്ങുന്നതിനിടെ ആറ്റില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.
ഒഴുക്കില്‍പ്പെട്ടവരെ ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. ബഹളം കേട്ട് എത്തിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിതാഴ്ന്നിരുന്നു.
ഫയര്‍ഫോഴ്സിന്റെ സ്കൂബ ടീം ആണ് കുട്ടികളെ മുങ്ങിയെടുത്തത്. ഇവരെ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.