കുവൈറ്റ് സിറ്റി/ പത്തനംതിട്ട: മലയാളി ദമ്പതികൾ കുവൈറ്റിൽ മരിച്ച നിലയിൽ. പത്തനംതിട്ട സ്വദേശികളായി സൈജു സൈമൺ,ഭാര്യ ജീന എന്നിവരാണ് മരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണാണ് സൈജുവിന്റെ മരണം എന്നാൽ ജീനയുടെ മൃതദേഹം ലഭിച്ചത് ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്നാണ്.
ജീനയെ കൊലപ്പെടുത്തിയ ശേഷം സൈജു സാൽമിയയിലെ താമസക്കെട്ടിത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നവെന്നാണ് പൊലീസ് പറയുന്നത്. ഫ്ലാറ്റിനുള്ളിൽ നടത്തിയ പരിശോധനയിലാണ് കുത്തേറ്റ നിലയിൽ ജീനയുടെ മൃതദേഹം കണ്ടെത്തിയത്.
ഒരു വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവരും പുനർവിവാഹിതരാണ്. സാൽമിയ ഇന്ത്യ മോഡൽ സ്കൂൾ ജീവനക്കാരിയാണ് ജീന, സൈജു ആരോഗ്യ വകുപ്പിലെ ആംബുലൻസ് ഡ്രൈവറായും ജോലി നോക്കി വരികയായിരുന്നു.