കോയമ്പത്തൂർ: ഒരു വർഷത്തിനകം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നടൽ കമൽഹാസൻ മത്സരിക്കാൻ സാധ്യത. മക്കൾ നീതിമയ്യം പാർട്ടി അധ്യക്ഷനായ കമൽ കോയമ്പത്തൂർ സീറ്റിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചന.
കോയമ്പത്തൂർ, സേലം ജില്ലയിൽ മക്കൾ നീതിമെയ്യം ഭാരവാഹികളുടെ യോഗം കമൽ വിളിച്ചു ചേർത്തതോടെ ഇക്കാര്യം കൂടുതൽ ചർച്ചയായിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്നാണ് യോഗത്തിൽ കമൽ പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മെയ്യം മത്സരിക്കുന്നത് സംബന്ധിച്ചും ഇതര കക്ഷികളുമായി സഹകരിക്കുന്നത് സംബന്ധിച്ചും യോഗത്തിൽ പല അഭിപ്രായങ്ങൾ ഉയർന്നു. എന്നാൽ സഖ്യം സംബന്ധിച്ച തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നാണ് കമൽ യോഗത്തിൽ പറഞ്ഞത്.