അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വീഡിയോയില്‍ അധിക്ഷേപ പരാമര്‍ശവുമായി നടന് വിനായകന്. ആരാണ് ഉമ്മന്‍ ചാണ്ടിയെന്നും ഉമ്മന്‍ ചാണ്ടി ചത്തു പോയെന്നും വിനായകന് വീഡിയോയില്‍ പറയുന്നു. എന്തിനാണ് മൂന്ന് ദിവസം ഇതും കൊണ്ട് നടക്കുന്നതെന്നും പത്രക്കാരോടാണ് പറയുന്നതെന്നും, മതിയാക്കണമെന്നുമാണ് വിനായകന് വീഡിയോയില്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ വിനായകന് വീഡിയോ പിന്‍വലിച്ചെങ്കിലും അത് വലിയ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയരുന്നത്.
വിനായകന്റെ അധിക്ഷേപ പരാമര്‍ശം
ആരാണ് ഉമ്മന്‍ ചാണ്ടി? എന്തിനാടോ മൂന്ന് ദിവസം ഒക്കെ ?പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത്. അതിന് ഞങ്ങളെന്ത് ചെയ്യണം? എന്റെ അച്ഛനും ചത്ത്, നിങ്ങടെ അച്ഛനും ചത്ത്. അതിന് ഞങ്ങള്‍ എന്ത് ചെയ്യണം. നിര്‍ത്തിയിട്ട് പോണം പത്രക്കാര്. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കൂല. കരുണാകരന്റെ കാര്യം നോക്കിയാല്‍ അറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്. അപ്പോള്‍ നിര്‍ത്ത്. ഉമ്മന്‍ ചാണ്ടി ചത്തു പോയി. അത്രയേ ഉള്ളു.