ദുബൈ: പുതിയ ചാന്ദ്രദൗത്യത്തിനൊരുങ്ങി യുഎഇ. രണ്ടാം ചന്ദ്ര ദൗത്യമായ റാഷിദ്-2 റോവറിന്റെ പണികൾ ആരംഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അറിയിച്ചു. ആദ്യ ചാന്ദ്ര ദൗത്യമായ റാഷിദ് 1-ന്റെ പരാജയത്തിന് പിന്നാലെയാണ് രണ്ടാം ചാന്ദ്ര ദൗത്യത്തിന് യുഎഇ ഒരുങ്ങുന്നത്.
“റാഷിദ് റോവറിനെ വഹിച്ചുകൊണ്ടുള്ള ഐ സ്പേസിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിൽ വിജയിച്ചില്ല എന്നാൽ, ചന്ദ്രനിൽ എത്താനുള്ള ആഗ്രഹവും ആവേശവും ഇരട്ടിയാക്കുന്നതിൽ യുഎഇ വിജയിച്ചു. നൂതന ബഹിരാകാശ പദ്ധതികൾ കൈകാര്യം ചെയ്യാൻ കഴിവുള്ള യുവാക്കളുടെ സംഘത്തെ നമ്മുക്ക് സൃഷ്ടിക്കാനായി. അടുത്ത പത്ത് വർഷത്തിനുള്ളിൽ ബഹിരാകാശ രംഗത്തെ സുപ്രധാന ശക്തിയായ യുഎഇയെ മാറ്റാനുള്ള ശ്രമം വിജയം കാണുകയും ചെയ്തു. യുഎഇ യുടെ പതാകയും വഹിച്ച് റാഷിദ് റോവർ ഇന്ന് ചന്ദ്രന്റെ ഉപരിതലത്തിലുണ്ട്. ചന്ദ്രനിലെത്താനുള്ള ശ്രമമാണ് റാഷിദ്-2 ” -യുഎഇ വൈസ് പ്രസിഡന്റ് പറഞ്ഞു.
മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ ശാസ്ത്രജ്ഞരെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. മകനും, ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഒപ്പമുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി യുഎഇ സമയം 8.40നായിരുന്നു യുഎഇ യുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ ചന്ദ്രനിലിറങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് ലാൻഡറുമായുള്ള ആശയവിനിമയം തകരാറിലാവുകയും ദൗത്യം പരാജയപ്പെടുകയും ചെയ്തു. ലാൻഡർ തകർന്നതാകാം ദൗത്യം പരാജയപ്പെടാൻ കാരണമെന്നാണ് ഐ സ്പേസിന്റെ നിഗമനം.
.@HHShkMohd, accompanied by @HamdanMohammed, visits @MBRSpaceCentre, meets with the team behind the #UAE’s first attempt to land a rover on the lunar surface and announces Rashid 2, a new Emirati lunar mission that will be undertaken by the Mohammed bin Rashid Space Centre. pic.twitter.com/zGraDO5wGy
— Dubai Media Office (@DXBMediaOffice) April 26, 2023
لم تنجح مهمة المركبة التي تحمل المستكشف راشد بالهبوط على سطح القمر ..
ولكن نجحنا في رفع سقف طموحاتنا للوصول للقمر ..
ونجحنا في صنع فريق من شبابنا وبناتنا قادرين على إدارة مشاريع فضاء متقدمة ..
ونجحنا في بناء قطاع فضائي من الصفر خلال ١٠ سنوات ..
اليوم المستكشف راشد ١ على… pic.twitter.com/xWRtc619wa
— HH Sheikh Mohammed (@HHShkMohd) April 26, 2023