ഓസ്ട്രേലിയയ്ക്കെതിരായുള്ള ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ രോഹിത് ശർമ്മ നയിക്കും. ഓൾ റൗണ്ടർ ശ്രദുൽ താക്കൂറും ടീമിൽ ഇടം നേടി.
അഞ്ച് പേസ് ബൗളര്‍മാരും മൂന്ന് സ്പിന്നര്‍മാരുമാണ് ടീമിലുള്ളത്. ഇടങ്കയ്യന്‍ പേസ് ബൗളറായ ജയദേവ് ഉനദ്ഘട്ട് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ മറ്റ് പേസർമാർ. സ്പിന്നർമാരായി ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരും ടീമിൽ ഇടംനേടി. കെ എസ് ഭരതാണ് ടീമിലെ വിക്കറ്റ് കീപ്പർ. ശുഭമാൻ ഗിൽ, ചേതേശ്വർ പൂജാര, കെ എൽ രാഹുൽ എന്നിവരാണ് മറ്റു ബാറ്റർമാർ
ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭമാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, കെ എൽ രാഹുൽ, കെ എസ് ഭരത്(വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശ്രദുൽ താക്കൂർ, മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്