ഓട്ടിസം ബാധിച്ച കുട്ടികളുമായി പ്രത്യേക ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇഫ്താർ വിരുന്നിൽ പങ്കെടുത്ത കുട്ടികളോടൊപ്പം സെൽഫിക്ക് പോസ് ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി.
എമിറേറ്റ്സ് ടവർ ഹോട്ടലിലാണ് ബുധനാഴ്ച ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ദുബായ് കിരീടാവകാശിയുമായി സംവദിക്കാൻ അവസരം ലഭിച്ചതിൽ കുട്ടികൾ സന്തോഷവും നന്ദിയും രേഖപ്പെടുത്തി. കുട്ടികളോടൊപ്പം അവരുടെ കുടുംബാംഗങ്ങളും ഇഫ്താറിൽ പങ്കെടുത്തു.
.@HamdanMohammed attends an Iftar banquet with autistic children and their families at the Emirates Towers hotel. pic.twitter.com/RUd2tVoWJE
— Dubai Media Office (@DXBMediaOffice) April 12, 2023
ഓട്ടിസം ബാധിതരായ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ദുബായ് നേതൃത്വം പ്രത്യേക മുൻഗണന നൽകുന്നതായി ഷെയ്ഖ് ഹംദാൻ പരിപാടിയിൽ പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ ആളുകളും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ലഭിക്കാൻ അർഹരാണ്. ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതിലും കുട്ടികളുമായും അവരുടെ കുടുംബങ്ങളുമായും സംവദിക്കുന്നതിലും ഞാൻ അതീവ സന്തുഷ്ടനാണെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. വിരുന്നിൽ സ്റ്റേറ്റ് മിനിസ്റ്ററും കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറലുമായ ഹെസ്സ ബുഹുമൈദ്, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടുംബങ്ങൾ, നിശ്ചയദാർഢ്യമുള്ള ആളുകൾക്കുള്ള കേന്ദ്രങ്ങളുടെ ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.