എലത്തൂരിൽ ട്രെയിനിൽ തീവച്ച കേസിൽ പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ. മുംബൈ എടിഎസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നൽകിയത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായിരിക്കുന്നത്.
രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ പ്രതി പിടിയിലായതായാണ് ഉന്നത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്
കേരളത്തില്‍ നിന്നുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്ര എടിഎസിന്റെ സഹായത്തോടെയായിരുന്നു ദൗത്യം. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് ഷഹ്റൂഖ് സെയ്ഫിയെ പിടികൂടിയത്. മൊബൈല്‍ ഓണ്‍ ചെയ്തതിന് പിന്നാലെ ഷെഹ്റഖൂബ് ഐബിയുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് മൊബൈല്‍ ഫോണ്‍ ഷഹറുഖ് ഓണ്‍ ചെയ്തത്. ടവര്‍ ലൊക്കേഷനും മറ്റു വിവരങ്ങളും മഹാരാഷ്ട്ര എടിഎസിന് കൈമാറുകയായിരുന്നു.
പ്രതിയുടെ ശരീരത്തില്‍ പൊളളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പരുക്കുകളുണ്ട്. ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. സംഭവം നടക്കുന്ന സമയം ട്രെയിനില്‍ ഉണ്ടായിരുന്ന റാസിക്ക് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷഹറുഖിലേയ്ക്ക് അന്വേഷണം എത്തിയത്