വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് തലേദിവസം തന്നെ വേണമെന്ന് ജില്ലാ കളക്ടര്‍മാരോട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അന്നേദിവസം അവധി പ്രഖ്യാപിക്കുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴ മൂലം മൂന്ന് ജില്ലകളിലെ സ്കൂളുള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസം തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.
‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി കൊടുക്കുന്നതിനുള്ള അധികാരം ജില്ലാ കളക്ടര്മാര്ക്കാണല്ലോ. മഴയുണ്ടെങ്കില്‍ തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കണം. അന്നേദിവസം അവധി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍, കുട്ടികള്‍ സ്കൂളില്‍ നിന്ന് ഇറങ്ങയിട്ടുണ്ടാകും. അത് ബുദ്ധിമുട്ടുണ്ടാക്കും. അവധി കൊടുക്കുന്നുണ്ടെങ്കില്‍ തലേദിവസം തന്നെ കൊടുക്കുന്ന നടപടി സ്വീകരിക്കേണ്ടതാണ്,’ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്ന മുന്നറിയിപ്പ്, ഇടുക്കി, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. മറ്റു 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.