ബഹ്റൈനിലെ കേരളീയ സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ‘ഫൈൻഡിങ് ഹാപ്പിനസ് ഇൻ യു ആൻഡ് മി’ എന്ന വിഷയത്തിലാണ് ക്ലാസ് നടന്നത്. പ്രശസ്ത അഭിനേത്രിയും, മോട്ടിവേറ്ററും, സഞ്ചാരിയുമായ അഞ്ചോ നായർ മാങ്ങാട്ട് ക്ലാസുകൾക്ക് നേതൃത്വം നൽകി.
രചന അഭിലാഷ് സ്വാഗതവും സാരംഗി ശശിധരൻ കൃതജ്ഞതയും അറിയിച്ചു. ബഹ്റൈൻ കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, വനിതാവേദി പ്രസിഡന്റ് ഇനി തോമസ് എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ചു. പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള വനിതാ വേദി സെക്രട്ടറി നിമ്മി റോഷൻ, അഭിനേത്രി ഓട്രിയാൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.