സൗദിയിൽ അറബി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരട് നിയമത്തിന് ശൂറ കൗൺസിൽ അംഗീകാരം നൽകി. സർക്കാർ-സർക്കാർ ഇതര ഏജൻസികളെ അറബി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നിർബന്ധിതരാക്കും. കൂടാതെ മറ്റുള്ളവർക്ക് അറബി ഭാഷ ഉപയോഗിക്കാൻ അനുവദനീയമായ സാഹചര്യങ്ങൾ, നിയമം, പ്രത്യേക നിയന്ത്രണങ്ങൾ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് അറബി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സംവിധാനത്തിൻ്റെ അഭാവം ഇല്ലാതാക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. അറബി ഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ അഭിമാനവും വർധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
നേരത്തെ വിദേശികൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട നയത്തിലും സൗദി അറബി ഭാഷയക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. എന്നാൽ പൗരത്വം അനുവദിക്കുന്നതിന് അർഹരായ വിദേശികൾക്ക് അറബി ഭാഷ പ്രാവീണ്യം വേണമെന്നായിരുന്നു നിബന്ധന.