അനുകരണ കല ജനങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള വിനോദമാണ്. സിനിമാ താരങ്ങളെയും രാഷ്ട്രീയക്കാരെയും ഉൾപ്പെടെ അതേപടി അനുകരിച്ച് ശ്രദ്ധ നേടിയിട്ടുള്ള നിരവധി കലാകാരന്മാരുലാ നാടാണ് കേരളം. എന്നാലിപ്പോൾ തൃശ്ശൂർ ജില്ലയിലെ ചാലിശ്ശേരി സ്വദേശിയായ നിഖിൽ പ്രഭയുടെ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പക്ഷെ ഇത് അനുകരണമല്ല. റഹ്മാന്റെ ശബ്ദവുമായുളള സാമ്യമാണ് നിഖിലിനെ ശ്രദ്ധേയനാക്കിയത്. പ്രമുഖ മലയാളം ടെലിവിഷൻ ഷോയിൽ എആർ റഹ്മാന്റെ ഗാനം ആലപിച്ച് നിഖിൽ എത്തിയിരുന്നു.
ഗായകനും സംഗീത സംവിധായകനും കൂടിയാണ് നിഖിൽ. ഏതാനും ചിത്രങ്ങൾക്ക് സംഗീതവും പകർന്നിട്ടുണ്ട്. മാത്രമല്ല എആർ റഹ്മാന്റെ കടുത്ത ആരാധകൻ കൂടിയാണ് നിഖിൽ. ഇപ്പോഴിതാ നിഖിലിനെ അഭിനന്ദിച്ച് സാക്ഷാൽ എ. ആർ റഹ്മാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെ നിഖിൽ പാടുന്നതിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് എ ആർ റഹ്മാൻ പ്രശംസിച്ചത്. ഇതിനോടകം തന്നെ റഹ്മാന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി.
Great talent @/nikhil, im totally confused with that voice gesture how perfect he is ????❤️ isn't easy to imitate @arrahman vocals man pic.twitter.com/Gnz09SKSqa
— Stan for kalyan (@krish_na_here) March 19, 2023
അതേസമയം എആർ റഹ്മാന്റെ ശബ്ദവുമായുളള ഈ സാമ്യം മൂലം നിഖിലിന് നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ ഗാനാലാപനം വ്യാജമാണെന്ന് ആരോപിച്ചായിരുന്നു പലരും വിമർശിച്ചത്. എന്നാൽ ടെലിവിഷൻ പരിപാടിയിൽ ലൈവായി പാടിയതോടെ ആരാധകരുടെ സംശയം മാറിയിരിക്കുകയാണ്. ഇതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായും ആശംസകളുമായും രംഗത്തെത്തിയത്.