ഓസ്കാർ നേട്ടത്തിൽ കീരവാണിയ്ക്കും ആര്‍ആര്‍ആറിനും റിച്ചാര്‍ഡ് കാര്‍പെന്ററും കുടുംബവും അഭിനന്ദമറിയിച്ചു. ‘കാര്‍പെന്റേഴ്സി’ന്റെ തന്നെ പ്രശസ്തമായ ‘ഓണ്‍ ടോപ്പ് ഓഫ് ദി വേള്‍ഡ് ‘ എന്ന ഗാനത്തിന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് റിച്ചാര്‍ഡ് കാര്‍പെന്റര്‍ അഭിനന്ദനം അറിയിച്ചത്. മികച്ച ഗാനത്തിനുള്ള ഇത്തവണത്തെ ഓസ്കാർ പുരസ്കാരം നേടിയ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം ചിട്ടപ്പെടുത്തിയത് കീരവാണിയാണ്.
അതേസമയം ഇതേ ഗാനത്തിന്റെ ഈണത്തിലാണ് കീരവാണി ഓസ്കാർ വേദിയിൽ വച്ച് സന്തോഷം രേഖപ്പെടുത്തിയത്. എംഎം കീരവാണിയേയും ഗാനരചയിതാവ് ചന്ദ്രബോസിനേയും റിച്ചാർഡ് കാർപെന്റ്ർ ഇൻസ്റ്റാഗ്രാം വീഡിയോയിൽ മെൻഷൻ ചെയ്തിട്ടുണ്ട്. മികച്ച ഗാനത്തിനുള്ള നിങ്ങളുടെ വിജയത്തിന് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ. നിങ്ങൾക്ക് വേണ്ടി കാർപെന്റർ കുടുംബത്തിൽ നിന്ന് ഇതാ ഒരു ചെറിയ സമ്മാനം എന്നാണ് റിച്ചാർഡ് കുറിച്ചത്.
ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. സന്തോഷത്താൽ കണ്ണുനീർ അടക്കാനാകുന്നില്ല. ഈ പ്രപഞ്ചത്തിൽ ഇതിനേക്കാൾ മികച്ച സമ്മാനം വേറെയില്ല എന്ന് കീരവാണി കുറിച്ചു. കാർപെന്റേഴ്സിനെ കേട്ടുവളർന്നയാൾ ഇന്ന് ഓസ്കറിൽ എത്തി നിൽക്കുന്നു എന്നാണ് പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് അദ്ദേഹം പറഞ്ഞത്. അതെസമയം ആർആർആർ കുടുംബത്തിന് മറക്കാൻ കഴിയാത്ത അവിസ്മരണീയമായ നിമിഷമാണിത്. വളരെ നന്ദി എന്ന് എസ് എസ് രാജമൗലിയും പ്രതികരിച്ചു