തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന വില്ലനാണ് പൊന്നമ്പലം. അടുത്തിടെയാണ് വൃക്കകളുടെ പ്രവർത്തനം നിലച്ച് ഇദ്ദേഹത്തെ അത്യാഹിത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരി പത്തിന് പൊന്നമ്പലത്തിൻറെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ജീവിതത്തിൽ നേരിട്ട വെല്ലുവിളികൾ തുറന്നു പറയുകയാണ് താരം.
പലരും കരുതിയത് താൻ മദ്യപിച്ചും, ലഹരി ഉപയോഗിച്ചും എൻറെ വൃക്ക തകരാറിലായി എന്നാണ്. എന്നാൽ ഞാൻ അത്തരക്കാരനല്ല. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. ഒരിക്കൽ അയാൾ എന്തോ വിഷം എനിക്ക് ബിയറിൽ കലക്കി തന്നു. അയാൾ ആണ് ഇത് ചെയ്തെന്ന് അറിയില്ലായിരുന്നു. പിന്നീട് ഇതേ സ്ലോ പൊയിസൺ രസത്തിലും കലക്കി തന്നു. ഇതെല്ലാം എൻറെ ആരോഗ്യത്തെ ബാധിച്ചു.
ഒപ്പം ജോലി ചെയ്തവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ കാര്യങ്ങൾ എല്ലാം അറിഞ്ഞത്. ഞാൻ നല്ല നിലയിൽ എത്തിയതും. നന്നായി ജീവിക്കുന്നതും ഒക്കെ അയാൾക്ക് സഹിച്ചില്ല. അസൂയയിൽ ചെയ്തതാണ് ഈ ക്രൂരക്യത്യമെന്നും താരം പറയുന്നു. ആശുപത്രിയിൽ കിടന്നപ്പോൾ സൂപ്പർ താരങ്ങൾ തിരിഞ്ഞുനോക്കിയില്ലെന്നും പൊന്നമ്പലം പറയുന്നു.