യുഎഇ യിൽ ഡയറ്ററി സപ്ലിമെന്റുകൾ എന്ന പേരിൽ വിറ്റഴിച്ചിരുന്ന ‘മോൺസ്റ്റർ റാബിറ്റ് ഹണി’, ‘കിങ് മൂഡ്’ എന്നിവ നിരോധിച്ചു. അബുദാബിയിലെ ആരോഗ്യ വകുപ്പാണ് ‘മോൺസ്റ്റർ റാബിറ്റ് ഹണി’, ‘കിങ് മൂഡ്’ എന്നിവ നിരോധിച്ചത്. ഈ ഡയറ്ററി സപ്ലിമെന്റുകൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
സപ്ലിമെന്റ്(കൾ) കഴിക്കുകയോ പാർശ്വഫലങ്ങൾ അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ വൈദ്യസഹായം തേടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
മോൺസ്റ്റർ റാബിറ്റ് ഹണിയുടെയും കിങ് മൂഡിന്റെയും പാക്കേജിംഗിൽ ഉൾപ്പെടുത്താത്ത ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയ കോമ്പിനേഷനുകൾ ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാമെന്നും അരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.