ബ്രിട്ടണിലെ ഏറ്റവും വലിയ നെറ്റ് വർക്ക് ആവാനൊരുങ്ങി വോഡഫോൺ. യുകെ യിലെ മികച്ച നെറ്റ് വർക്ക് ദാതാക്കളായ ത്രീ യുകെയുമായി സഹകരിക്കുന്നതിനുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കരാർ സാധ്യമായാൽ ബ്രിട്ടിനിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ നെറ്റ് വർക്കായി വോഡഫോൺ മാറും.
അതേസമയം ലയന ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ബ്ലൂംബർഗ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. ലയനം സംഭവിച്ചാൽ വോഡഫോണിന് 51% ഷെയറും ലഭിക്കും. ബാക്കി 49% ത്രീ യുകെ യും ( സികെ ഹച്ചിസൺ) സ്വന്തമാക്കും.
ഈ മാസം അവസാനത്തോടെ ലയനത്തിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ലയനത്തിന്റെ ഘടനയും പ്രഖ്യാപന തീയതിയും സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും കമ്പനി വക്താവ് കൂട്ടിച്ചേർത്തു.