ഷാരൂഖ് ഖാന്റെ ‘പഠാൻ’ ഇന്ത്യയിലെ ഒന്നാം നമ്പർ ഹിന്ദി സിനിമയെന്ന് യാഷ് രാജ് ഫിലിംസ് (വൈആർഎഫ്). ചിത്രം ജനുവരിയിൽ റിലീസ് ചെയ്തതിന് ശേഷം ലോകമെമ്പാടും 1028 കോടി രൂപ സമാഹരിച്ചാണ് ഈ നേട്ടത്തിലെത്തിയത്. ബാഹുബലി: ദി കൺക്ലൂഷൻ, കെജിഎഫ്: ചാപ്റ്റർ 2, ആമിർ ഖാന്റെ ദംഗൽ തുടങ്ങിയ സിനിമകളുടെ ഹിന്ദി പതിപ്പ് പഠാന് പിറകിലായി.
ലോകമെമ്പാടുമുള്ള മൊത്തം കളക്ഷനാണ് 1028 കോടി. (ഇന്ത്യയിൽ – 641.50 കോടി, വിദേശത്ത് – 386.50 കോടി). നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ഷാരൂഖിന്റെ വമ്പൻ തിരിച്ചുവരവാണ് ‘പഠാൻ’. 2018 ൽ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാൻ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ എന്നീ ചിത്രങ്ങൾ ഒരുക്കിയ സിദ്ധാർഥ് ആനന്ദ് ആണ് സംവിധായകൻ. ദീപിക പദുകോൺ നായികയാവുന്ന ചിത്രത്തിൽ ജോൺ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
TOP 4… HIGHEST GROSSING HINDI FILMS…
1. #Pathaan
2. #Baahubali2 #Hindi
3. #KGF2 #Hindi
4. #Dangal
NOTE: #India biz. Nett BOC. #Hindi version ONLY. pic.twitter.com/fay38eStHp
— taran adarsh (@taran_adarsh) March 3, 2023
ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും വേഷമിടുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ഷാരൂഖ് ഏറെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാനും രാജ്കുമാർ ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്നുന്നത്.