സൗജന്യ കോളിംഗ് ആപ്പായ ബോട്ടിം, യാത്രാ വെബ്സൈറ്റായ musafir.com-മായി കൈകോർക്കുന്നു. യുഎഇയിലേക്കുള്ള ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷകൾ സമർപ്പിക്കാൻ ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണം. 30 അല്ലെങ്കിൽ 60 ദിവസത്തേക്കുള്ള സിംഗിൾ, മൾട്ടി എൻട്രി വിസകൾക്ക് ഇതുവഴി അപേക്ഷിക്കാം. വിസ നീട്ടാൻ ആഗ്രഹിക്കുന്ന രാജ്യത്തെ വിനോദസഞ്ചാരികൾക്കും ഈ സേവനം ഉപയോഗിക്കാം.
കോളിംഗ് ആപ്പുമായി സഹകരിക്കുന്നതോടെ വിസ നടപടികൾ കൂടുതൽ ലളിതമാകും. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കും വിസിറ്റിംഗ് വിസയിൽ യുഎഇയിൽ എത്താൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഗുണകരമാകുമെന്നും ആസ്ട്ര ടെക്കിന്റെ സഹസ്ഥാപകനും സിഇഒയുമായ അബ്ദുല്ല അബു ഷെയ്ഖ് പറയുന്നു.
musafir.com നൽകുന്ന ആപ്പിലെ യുഎഇ ടൂറിസ്റ്റ് വിസ സേവനം ഒരു എൻഡ്-ടു-എൻഡ് സേവനമാണ്. ഇവിടെയുള്ള അപേക്ഷ ഫോമിൽ നിന്ന് ഉപയോക്താക്കൾക്ക് ‘വിസ സേവനം’ തിരഞ്ഞെടുത്ത് വിശദാംശങ്ങൾ നൽകുകയും അപേക്ഷ സമർപ്പിച്ച് പേയ്മെന്റ് നടത്തുകയും ചെയ്യാം.
പിന്നീട് ഉപയോക്താക്കൾക്ക് ബോട്ടിം ആപ്പിൽ അവരുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും അംഗീകൃത ടൂറിസ്റ്റ് വിസയുടെ പകർപ്പ് സ്വീകരിക്കാനും കഴിയും.