വിജയ്- ലോകേഷ് കനക രാജ് ചിത്രം ലിയോയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിജയിയുടെ നായികയായി ലിയോയെന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് തൃഷയാണ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഈ ആവേശം പങ്കുവയ്ക്കുകയാണ് വിമാനക്കമ്പനിയായ സ്പൈസ്ജെറ്റും.
പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷൻ എന്നാണ് സ്പൈസ്ജെറ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും യാത്രയില്‍ ഭാഗമാകാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് എന്നും ട്വീറ്റില്‍ പറയുന്നു. വിജയിയും തൃഷയും വിമാനത്തില്‍ ഒന്നിച്ചുള്ള ഫോട്ടോയും സ്പൈസ്ജെറ്റ് പങ്കുവെച്ചിട്ടുണ്ട്.
The perfect 'Theri'fic combination! Thank you, @trishtrashers and @actorvijay sir for choosing us. We're thrilled to be a part of your journey!#flyspicejet #spicejet #thalapthy67 #trishakrishnan #actorvijay #celebrityonboard #travel #flight #addspicetoyourtravel pic.twitter.com/olGp3J4PH5
— SpiceJet (@flyspicejet) February 26, 2023
അതേസമയം വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ ‘വാരിസാ’ണ് വിജയിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തില്‍ ശരത്കുമാര്, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.