യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. പകൽസമയത്ത്, പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗത്ത് അന്തരീക്ഷം പൊടി നിറഞ്ഞതായിരിക്കും. കിഴക്ക് ഭാഗങ്ങളിലായി താഴ്ന്ന മേഘങ്ങൾ ദൃശ്യമാകും. രാത്രിയിലും വ്യാഴാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. കൂടാതെ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
അതേസമയം അബുദാബിയിൽ 27 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 28 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും കുറഞ്ഞ താപനില. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ ഗൾഫിൽ കടലിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.