74-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും വർണാഭമായ ആഘോഷങ്ങൾ നടന്നു. ദുബായിൽ, കോൺസൽ ജനറൽ ഡോ. അമൻ പുരി കോൺസുലേറ്റിന്റെ പരിസരത്ത് ഇന്ത്യൻ പതാക ഉയർത്തി.
പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് കമ്മ്യൂണിറ്റി അംഗങ്ങളും സാമൂഹിക പ്രവർത്തകരും രാവിലെ 8 മണിക്ക് വർണ്ണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ആഘോഷങ്ങൾക്ക് ഒരുങ്ങി.
അബുദാബിയിൽ അംബാസഡർ സഞ്ജയ് സുധീർ കമ്മ്യൂണിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. തുടർന്ന് വിദ്യാർത്ഥികൾ ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ദേശഭക്തിഗാനങ്ങൾക്കൊപ്പം ചടുലമായ നൃത്തപരിപാടികളും അരങ്ങേറി. നർത്തകിയും എഴുത്തുകാരിയുമായ കരുണ റാത്തോറും ചടങ്ങിൽ പങ്കെടുത്തു.
കൂടാതെ മറ്റ് രാജ്യങ്ങളിലും പ്രവാസികൾ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു.