പത്താൻ സിനിമ സൗദിയിൽ ഈ മാസം 25ന് റിലീസ് ചെയ്യും. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനിൽ ഷാറൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
ലോകത്തുടനീളം ഈ മാസം 25നാണ് പത്താൻ റിലീസ് ചെയ്യുന്നത്. പത്താനിലെ ബേഷറം രംഗ് എന്ന പാട്ടു രംഗത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയെ ചൊല്ലിയാണു വിവാദമുണ്ടായിരുന്നത്. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് സംഘ്പരിവാർ വിവാദമുണ്ടാക്കിയത്. ഷാറൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ചും പ്രതിഷേധക്കാർ രംഗത്തെത്തിയിരുന്നു.