റിയാദ്: റായാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിന് സമീപം തൊഴിലാളികളുടെ താമസസ്ഥലത്ത് തീപടർന്ന് 6 പേർ മരിച്ചു. ഇതിൽ 4 പേർ മലയാളികളാണ്. മലപ്പുറം സ്വദേശികളാണ് മരിച്ച മലയാളികളെന്നാണ് പുറത്ത് വരുന്ന സൂചന. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് പുലർച്ച് 1.30നായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. ഖാലിദിയ്യയിൽ പുതിയതായെത്തിയ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്