മ്യാന്മറിൽ ഭൂചലനം അനുഭവപ്പെട്ടു. ബർമ്മയിൽ ഇന്ന് രാവിലെയാണ് ഭൂചലമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 3.25നാണ് ഭൂചലനമുണ്ടായത്.
ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉണ്ടായി. മണിപ്പൂർ, നാഗാലാൻഡ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി പറയുന്നത് പ്രകാരം പ്രഭവസ്ഥാനത്തുനിന്ന് 140 കിലോമീറ്റർ ദൂരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ദ്വീപ് മേഖലയിൽ ഉണ്ടായത്.