ഗ്രീസിൽ രണ്ട് ബോട്ടുകൾ മുങ്ങി 21 പേർ മരിച്ചു. നിരവധി പേരെ കടലിൽ കാണാതായന്നെണ് റിപ്പോർട്ട്. മരിച്ചവരിൽ 16 പേർ ആഫ്രിക്കൻ യുവതികളാണ്. 40-ഓളം പേരെ വഹിച്ചുകൊണ്ടാണ് ബോട്ട് യാത്ര ചെയ്തതെന്നും ലെസ്ബോസ് ദ്വീപിന് സമീപം 13 പേരെ കാണാതായെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.
അപകടം സംഭവിച്ചതിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് കോസ്റ്റ്ഗാർഡ് വക്താവ് നിക്കോസ് കൊക്കാലാസ് പറഞ്ഞു. കരയിലും കടലിലും തിരച്ചിൽ നടക്കുന്നുണ്ട്. അതിജീവിച്ചവർ കരയിലെത്തിയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തെക്കൻ ഗ്രീസിലെ കൈതേരയിൽ പാറക്കെട്ടുകൾക്ക് സമീപം ബോട്ട് തകർന്നുണ്ടായ മറ്റൊരു അപകത്തിൽ 80 പേരെ രക്ഷപ്പെടുത്തി. അഗ്നിശമനസേനയും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. 95 പേർ സഞ്ചരിച്ചിരുന്ന ബോട്ട് ദിയാകോഫ്തി ദ്വീപ് തുറമുഖത്തിന് സമീപം മുങ്ങുകയായിരുന്നു.