2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടു. നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മകിച്ച നടിയായി വിന്‍സി സോണി അലോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. രേഖ എന്ന ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
മികച്ച സംവിധായകനായി മഹേഷ് നാരായണന് തെരഞ്ഞെടുക്കപ്പെട്ടു. അറിയിപ്പ് എന്ന ചിത്രത്തിനാണ് അവാര്‍ഡ്. നന്‍പകല്‍ നേരത്ത് മയക്കം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാതാവ് ജോര്‍ജ് സെബാസ്റ്റിയനാണ്.
അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് രണ്ട് പേര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ന്നാ താന്‍ കേസ് കൊട് ചിത്രത്തിന് കുഞ്ചാക്കോ ബോബനും അപ്പന് എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്സിയറിനുമാണ് അവാര്‍ഡ്
മികച്ച സ്വഭാവ നടി സൗദി വെള്ളക്കയിലെ ആയിഷയായി വേഷമിട്ട ദേവി വര്‍മ്മയ്ക്കും, മികച്ച സ്വഭാവ നടന് ന്നാ താന്‍ കേസ് കൊട് ചിത്രത്തില്‍ മജിസ്ട്രേറ്റ് ആയി വേഷമിട്ട പി പി കുഞ്ഞികൃഷ്ണനുമാണ് അവാര്‍ഡ്.
ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഒരു മിനുട്ട് മൗനമായി എഴുന്നേറ്റ് നിന്ന് അനുസ്മരിച്ചു. ജൂറി പരിഗണിച്ചത് 154 സിനിമകളാണ്. അന്തിമ വിധി നിര്‍ണയ സമിതി ചെയര്മാന് ഗൗതം ഘോഷ് അടങ്ങുന്ന സമിതിയാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. നേമം പുഷ്പരാജ്, കെ എം മധുസൂദനന്, ഹരിനായര്‍, ഡി യുവരാജ്, ശ്രീമതി ഗൗതമി, സി അജോയ്, ജന്‍സി ഗ്രിഗറി എന്നിവരാണ് അന്തിമ വിധി നിര്‍ണയ സമിതിയിലെ ജൂറികള്‍.
പ്രത്യേക ജൂറി പരാമര്‍ശം രണ്ട് പേര്‍ക്ക്
സംവിധാനം ബിശ്വജിത്ത് എസ്. ചിത്രം ഇലവരമ്പ്,
രാരിഷ്-ചിത്രം വേട്ട പ്പട്ടികളും ഓട്ടക്കാരും
അവാര്‍ഡുകള്‍
1.സ്ത്രീ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്
ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം ചിത്രം ബി 32 മുതല്‍ 44 വരെ.
2. മികച്ച വിഷ്വല്‍ എഫക്ട്സ്
അനീഷ് ടി, സുമേഷ് ഗോപാല്‍ ചിത്രം വഴക്ക്
3.മികച്ച കുട്ടികളുടെ ചിത്രം പല്ലൊട്ടി 90സ് കിഡ്സ് നിര്‍മാതാവ് സാജിദ് യഹിയ, നിതിന്‍ രാധാകൃഷ്ണന്- സംവിധാനം ജിതിന് രാജ്
4.മികച്ച നവാഗത സംവിധായകന്
ഷാഹി കബീര്‍ ഇലവീഴാ പൂഞ്ചിറ
5. മികച്ച ജനപ്രിയ ചിത്രം
ന്നാ താന്‍ കേസ് കൊട് – നിര്‍മാതാവ് സന്തോഷ് ടി കുരുവിള- സംവിധാനം രതീഷ് ബാലകൃഷ്ണ പൊതുവാള്
6. നൃത്ത സംവിധാനം ഷോബി പോള്‍ രാജ് – തല്ലുമാല
7. ഡബ്ബിംഗ് ആര്‍ടിസ്റ്റ് -പോളി വില്‍സണ്‍ -സൗദി വെള്ളക്ക- കഥാപാത്രം ആയിഷ റാവുത്തര്‍
8. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ആണ്- ഷോബി തിലകന് – പത്തൊമ്പതാം നൂറ്റാണ്ട്- പടവീടന്‍ തമ്പി
9. വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന് സൗദി വെള്ളക്ക
10. മികച്ച മേക്കപ്പ് ആര്‍ടിസ്റ്റ് -റോണക്സ് സേവ്യര്‍- ചിത്രം ഭീഷ്മ പര്‍വ്വം
11. മികച്ച പ്രോസസിങ് ലാബ് കളറിസ്റ്റ്: ആഫ്റ്റര്‍ സ്റ്റുഡിയോസ്(ഇലവീഴാ പൂഞ്ചിറ, ആര് രംഗരാജന്-വഴക്ക്
12 മികച്ച ശബ്ദരൂപ കല്‍പ്പന- അജയന് അടാട്ട് -ചിത്രം ഇലവീഴാ പൂഞ്ചിറ
13. മികച്ച ശബ്ദ മിശ്രണം -ബിബിന്‍ എം നായര്‍- ചിത്രം ന്നാ താന്‍ കേസ് കൊട്
14. മികച്ച സിങ്ക് സൗണ്ട് -വൈശാഖ് പിവി -ചിത്രം അറിയിപ്പ്
15. മികച്ച കലാ സംവിധായകന്- ജ്യോതിഷ് ശങ്കര്‍- ചിത്രം ന്നാ താന്‍ കേസ്
16. മികച്ച ചിത്ര സംയോജകന്‍ നിഷാദ് യൂസുഫ് ചിത്രം തല്ലുമാല
17. മികച്ച പിന്നണി ഗായിക മൃദുല വാര്യര്‍- മയില്‍ പീലി ഇളകുന്നു കണ്ണാ- ചിത്രം 19ാം നൂറ്റാണ്ട്
18 മികച്ച പിന്നണി ഗായകന് കപില്‍ കബിലന് ഗാനം-കനവേ മിഴിയിലുണരേ ചിത്രം പല്ലൊട്ടി 90സ് കിഡ്സ്
19 മികച്ച പശ്ചാത്തല സംഗീത സംവിധായകന് ഡോണ്‍ വിന്‍സെന്റ് ന്നാ താന്‍ കേസ് കൊട്
20 മികച്ച സംഗീത സംവിധായകന് എം ജയചന്ദ്രന് ഗാനങ്ങള്‍: മയില്‍ പീലി ഇളകുന്നു കണ്ണാ, കറുമ്പന് ഇന്നിങ്ങ് വരുമോ (പത്തൊമ്പതാം നൂറ്റാണ്ട് ) ആയിഷ ആയിഷ, ചിത്രം(ആയിഷ)
21 ഗാന രചയിതാവ്- റഫീക്ക് അഹമ്മദ്
ഗാനം തിരമാലയാണ് നീ (വിഡിഢികളുടെ മാഷ്)
22. മികച്ച തിരക്കഥ അഡാപ്റ്റേഷന്- ഒരു തെക്കന്‍ തല്ല് കേസ് ജി ആര് ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസിന്റെ ആഖ്യാന മികവിന്
23 മികച്ച തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണ പൊതുവാള്- ന്നാ താന്‍ കേസ് കൊട്
24 ഛായാഗ്രാഹകന്‍ രണ്ട് പേര്‍ക്ക്
മനീഷ് മാധവന്-ഇല വീഴാ പൂഞ്ചിറ
ചന്ദ്രു ശെല്‍വരാജ് -വഴക്ക്
25 മികച്ച കഥാകൃത്ത്-കമല്‍ കെ എം -ചിത്രം പട
26. മികച്ച ബാല താരം പെണ് തന്മയ
27. മികച്ച ബാല താരം ആണ് മാസ്റ്റര്‍ ഡാവഞ്ചി-പല്ലൊട്ടി 90സ് കിഡ്സ്
28. അഭിനയം പ്രത്യേക ജൂറി അവാര്‍ഡ് രണ്ട് പേര്‍ക്ക്
കുഞ്ചാക്കോ ബോബന്- ന്നാ താന്‍ കേസ് കൊട്
അലന്‍സിയര്‍ ലേ ലോപ്പസ് -അപ്പന്
29. മികച്ച സ്വഭാവ നടി ദേവി വര്‍മ്മ സൗദി വെള്ളക്ക
30. മികച്ച സ്വഭാവ നടന് പി പി കുഞ്ഞികൃഷ്ണന് ന്നാ താന്‍ കേസ് കൊട്
31. മികച്ച നടി വിന്‍സി അലോഷ്യസ് ചിത്രം രേഖ
32. മികച്ച നടന് മമ്മൂട്ടി
33. മികച്ച സംവിധായകന് മഹേഷ് നാരായണന്-ചിത്രം അറിയിപ്പ് –
34. മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട് സംവിധായകന് ജിജോ ആന്റണി
35. മികച്ച ചിത്രം നന്‍പകല്‍ നേരത്ത് മയക്കം-സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി- നിര്‍മാതാവ് ജോര്‍ജ് സെബാസ്റ്റിയന്