ആദ്യ ഭാര്യയുടെ പല്ല് തർക്കതിനിടെ അടിച്ചു തകർത്തയാൾക്ക് 50,000 ദിർഹം (11 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബുദാബി സിവിൽ കോടതി ഉത്തരവിട്ടു. 3 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി.
സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് പല്ല് അടിച്ചുപൊട്ടിച്ചത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരുക്കേൽപിച്ചിരുന്നു. വഴക്ക് കയ്യാങ്കളിയിൽ കലാശിച്ചതോടെ ഇരുവരും ബന്ധം വേർപ്പെടുത്തി.