അമേരിക്കയിലെ മെയ്‌നനില്‍ 22 പേരുടെ ജീവനെടുത്ത കൊലപാതകിയെ തിരിച്ചറിഞ്ഞു. 40 കാരനായ റോബര്‍ട്ട് കാഡ് എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുവരെ ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

ആക്രമിയുടെ കൈവശമുള്ളത് സെമി ഓട്ടോമാറ്റിക് തോക്കാണെന്ന് വിലയിരുത്തല്‍. മുന്‍ സൈനികനും ഗാര്‍ഹിക കേസ് പ്രതികൂടിയാണ് ആക്രമണം നടത്തിയ കാഡ്. ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ അടുത്തിടെ ചികിത്സ തേടിയിരുന്നതായും അമേരിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പില്‍ 10 കിലോമീറ്ററിന്റെ വ്യത്യാസത്തില്‍ മൂന്ന് സ്ഥലങ്ങളിലാണ് വെടിവെപ്പുണ്ടായത്. അക്രമിയുടെതെന്ന് കരുതുന്ന വാഹനം ലൂവിസ്റ്റണില്‍ നിന്ന് 13 കിലോമീറ്റര്‍ മാറി ലിസ്ബണ്‍ നഗരത്തില്‍ കണ്ടെത്തിയതായി പൊതുസുരക്ഷാവകുപ്പ് സ്റ്റേറ്റ് കമ്മീഷണര്‍ മൈക്ക് സോഷ്‌ചെക് അറിയിച്ചു.
ഇവിടെയുള്ള ആളുകളോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 60 ലെറേ പേര്‍ക്ക് ആക്രമണത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. പ്രതികളില്‍ ഒരാളുടെ ചിത്രം ആന്‍ഡ്രോസ്‌കോഗിന്‍ കൗണ്ടി ഷെരീഫ്’സ് ഓഫീസ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തു. ഇയാളെ തിരിച്ചറിയുന്നവര്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അക്രമികളെ പിടികൂടാന്‍ ഇതുവരെ സാധിക്കാത്തതിനാല്‍ വീട്ടില്‍ തന്നെ ഇരിക്കാന്‍ ജനങ്ങള്‍ക്ക് പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്.
