യുഎഇയിലെ പാർക്കിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് നിയമലംഘകർക്ക് കടുത്ത പിഴ ഈടാക്കാനൊരുങ്ങി അധികൃതർ. വാഹനമോടിക്കുന്നയാളുടെ അശ്രദ്ധവും അനധികൃതവുമായ പാർക്കിംഗ് മറ്റൊരാൾക്ക് ബുദ്ധിമൂട്ടുണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പാർക്കിംഗ് നിയമങ്ങൾ ശക്തമാക്കിയിരിക്കുന്നത്.
വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുഗമമായ ഗതാഗതത്തിന് പലപ്പോഴും തടസ്സമാണ് അനധികൃത പാർക്കിംഗ്. ഇത്തരത്തിൽ ഫെഡറൽ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് പാർക്കിംഗുമായി ബന്ധപ്പെട്ട നിരവധി കുറ്റകൃത്യങ്ങളും പിഴകളും പട്ടികപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ പ്രധാനപ്പെട്ട പത്ത് നിയമലംഘനങ്ങളും അതിന്റെ പിഴയും ഏതെന്ന് നോക്കാം..
- തെറ്റായ പാർക്കിംഗ്: 500 ദിർഹം പിഴ
- വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുന്നതും അവയുടെ സഞ്ചാരം തടയുന്നതും: 500 ദിർഹം പിഴ
- വാഹനം സുരക്ഷിതമാക്കാതെ പാർക്കിംഗ്: 500 ദിർഹം പിഴ
- നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്: 400 ദിർഹം പിഴ
- കാൽനടയാത്രക്കാരുടെ സഞ്ചാരം തടയുന്ന രീതിയിൽ വാഹനം നിർത്തിയാൽ: 400 ദിർഹം പിഴ
- ഫയർ ഹൈഡ്രന്റുകൾക്ക് മുന്നിൽ പാർക്കിംഗ്: 1,000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ
- പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പാർക്കിംഗ്: 1,000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ
- ഒരു കാരണവുമില്ലാതെ റോഡിന്റെ നടുവിൽ നിർത്തിയാൽ: 1,000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ
- യെല്ലോ ബോക്സ് ജംഗ്ഷനിൽ നിർത്തുന്നത്: 500 ദിർഹം പിഴ
- പൊതുനിരത്തുകളിൽ ഇടത് റോഡിന്റെ തോളിൽ നിരോധിത സ്ഥലങ്ങളിൽ വാഹനം നിർത്തിയാൽ: 1,000 ദിർഹം പിഴ