വിഴിഞ്ഞം പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും പദ്ധതി പൂർത്തിയാക്കാൻ കേരളത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകൊവിൽ. കേരളത്തിലെ സേനയ്ക്ക് അതിനുളള ശക്തിയുണ്ട്. എന്നാൽ കേന്ദ്ര സേന വരണമെന്ന് കോടതി പറഞ്ഞാൽ അത് അംഗീകരിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. പദ്ധതികൾ സ്വന്തം ഭരണത്തിൽ നടപ്പാക്കാൻ പറ്റാത്തതിലുള്ള നിരാശയാണ് കോൺഗ്രസ് നേതാക്കൾക്കെന്നും മന്ത്രി പരിഹസിച്ചു.
സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പലതും ബാലിശമാണ്. സമരത്തിൽ ബാഹ്യ ഇടപെടലുകളുണ്ടെന്ന് സംശയിക്കേണ്ടതുണ്ടെന്നും മന്ത്രി ആരോപിച്ചു. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖ മേഖലയിലെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിഷയത്തില്‍ കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയിട്ടുണ്ട്. അതേസമയം വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.