യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. മഴ പെയ്യാൻ സാധ്യതയുണ്ട്. അബുദാബിയിൽ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസുമായിരിക്കും. ദുബായിൽ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസുമായിരിക്കും.
അതേസമയം അന്തരീക്ഷത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. കടൽ പ്രക്ഷുബ്ധമായതിനാൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിവരെയാണ് വ്യവസ്ഥകൾ. കടലിൽ മഴ പെയ്യുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.