അമേരിക്കയിലെ പ്രശസ്തമായ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിൽ നിന്ന് ചാടി 16 കാരൻ ആത്മഹത്യ ചെയ്തു. ഇന്ത്യൻ-അമേരിക്കൻ ടീനേജറായ കുട്ടിയുടെ സൈക്കിൾ, ഫോൺ, ബാഗ് എന്നിവ പാലത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വൈകുന്നേരം 4.30 ഓടുകൂടിയാണ് കുട്ടി പാലത്തിൽ നിന്ന് ചാടിയതെന്നാണ് കരുതുന്നു.
അതേസമയം കോസ്റ്റൽ ഗാർഡ് രണ്ടു മണിക്കൂർ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുകൊണ്ട് കുട്ടി മരിച്ചിട്ടുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നതെന്നും കോസ്റ്റൽ ഗാർഡ് വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ വർഷം മാത്രം 25 ആത്മഹത്യകളാണ് പാലത്തിൽ നടന്നത്. പാലം തുറന്ന 1937 മുതൽ ഇതുവരെ 2000 ഓളം ആത്മഹത്യകൾ ഇവിടെ നടന്നിട്ടുണ്ടെന്നാണ് കണക്ക്.