ഗുജറാത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ നിരന്തരം ബിജെപി കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നതായി റിപ്പോര്‍ട്ട്. ബിജെപിയില്‍ ചേരുന്നതിന്റെ ഭാഗമായാണ് നേതൃത്വവുമായി ഇവര്‍ ബന്ധപ്പെടുന്നതെന്ന അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. അതേ സമയം വിശ്വദാര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എഎപി എം എല്‍ എ ഭൂപത് ഭയാനി ഏറെക്കുറെ ബിജെപിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മണ്ഡലത്തിലെ ജനങ്ങളുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് ഭൂപത് ഭയാനി പ്രതികരിച്ചതെന്ന് ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും 12.92 ശതമാനം വോട്ട് നേടാനും അഞ്ച് സീറ്റുകളില്‍ വിജയിക്കാനും എഎപിക്ക് കഴിഞ്ഞിരുന്നു. സ്വതന്ത്ര എംഎല്‍എമാരുമായും ബിജെപി ചര്‍ച്ച നടത്തിയിട്ടുണ്ട്.ഇവരില്‍ ഒരാളായ വഘോഡിയ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ധര്‍മേന്ദ്രസിങ് വഗേലയും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് സൂചന.ഇതിന് പിറകെയാണ എഎപി എംഎല്‍എമാരെക്കൂടി ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കിയത്