ആലപ്പുഴ: നഗരസഭ ലജ്നത്ത് വാർഡ് പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ ആസിയ (22)യാണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു വിവാഹം. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്നീഷ്യനായ ആസിയ കഴിഞ്ഞദിവസമാണ് ഭർത്തൃവീട്ടിലെത്തിയത്.
ഭർത്താവും വീട്ടുകാരും പുറത്ത് പോയി വന്നപ്പോളാണ് ആസിയയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഫേസ്ബുക്ക് സ്റ്റോറിയിൽ പിതാവിന്റെ മരണത്തിൽ ദുഖിതയാണെന്നും പിതാവിനൊപ്പം പോകുകയാണെന്നും പറയുന്നു.എന്നാൽ ഇത് ആസിയ തന്നെ പോസ്റ്റ് ചെയ്തതാണോയെന്ന് അന്വേഷിച്ച് വരികയാണ്. കായംകുളത്താണ് ആസിയയുടെ വീട്.
ഭർത്താവ് മുനീർ ബാങ്ക് ജീവനക്കാരനാണ്. അസ്വാഭാവികമരണത്തിനു കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു.