യു എ ഇയിൽ സൊമാറ്റോയുടെ ഫുഡ് ഓർഡറിംഗ് സേവനം നിർത്തലാക്കുന്നുവെന്ന് റിപ്പോർട്ട്. നവംബർ 24 മുതലായിരിക്കും നിർത്തലാക്കുക. ശേഷം സൊമാറ്റോ ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാം ഉപഭോക്താക്കളെയും തലാബത്ത് ആപ്പിലേക്ക് റീഡയറക്ട് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സൊമാറ്റോ അതിന്റെ റെസ്റ്റോറന്റുകളും ഡൈനിംഗ് ഔട്ട് ബിസിനസ്സും വികസിപ്പിക്കുന്നത് തുടരാമെന്ന് തലാബത്ത് പങ്കാളി റെസ്റ്റോറന്റുകൾക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കി.
2022 ഡിസംബർ 30-നകം റസ്റ്റോറന്റുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരസ്യ സേവനങ്ങൾക്കായി നൽകിയ ക്രെഡിറ്റ് നോട്ടുകൾക്കുള്ള എല്ലാ തുകയും റീഫണ്ട് ചെയ്യും. കൂടാതെ തീർപ്പുകൽപ്പിക്കാത്ത എല്ലാ തുകകൾക്കും സൊമാറ്റോ പേഔട്ടുകൾ ആരംഭിക്കുകയും ചെയ്യുന്നുണ്ട്. വർഷങ്ങളായി സൊമാറ്റോ ഫുഡ് ഓർഡറിംഗിന്റെ വിശ്വസ്ത പങ്കാളിയായതിന് ഉപഭോക്താക്കളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. സൊമാറ്റോയുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിലും സന്തോഷിപ്പിക്കുന്നതിലും ഓരോരുത്തരുടെയും സംഭാവന വളരെ പ്രധാനമാണ്. ബിസിനസ്സിന്റെ തുടർച്ചയായ വളർച്ചയ്ക്ക് ആശംസകൾ നേരുന്നു. കൂടാതെ ഡൈനിംഗ് ഔട്ട് ബിസിനസ്സിന്റെ വളർച്ചയിൽ സൊമാറ്റോയുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും തലാബത്ത് ഇമെയിലിലൂടെ പറഞ്ഞു.
പുതിയ സവിശേഷത
‘വൈബ് ചെക്ക്’, ‘സൊമാറ്റോ പേ’ എന്നീ പേരുകളിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിലൂടെ തലാബത്ത് ഉപഭോക്താക്കൾ ഭക്ഷണം കഴിക്കുന്നത് എങ്ങനെയെന്ന് പുനർനിർവചിക്കുകയാണെന്ന് സൊമാറ്റോ പറഞ്ഞു. ചില ഇന്ത്യൻ നഗരങ്ങളിൽ തത്സമയമുള്ള വൈബ് ചെക്ക്, പങ്കാളി റെസ്റ്റോറന്റുകൾക്ക് സ്വയം പ്രമോട്ട് ചെയ്യുന്നത് എളുപ്പമാക്കുന്നു.
കൂടാതെ ഓരോ ഭക്ഷണശാലകൾക്കും അവരുടെ ലൊക്കേഷനുകളും സ്പെഷ്യാലിറ്റികളും പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്ക് സമാനമായ ചെറിയ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ കഴിയും. പണമിടപാടുകൾ നടത്താനും ഡിസ്കൗണ്ടുകളും മറ്റ് ഓഫറുകളും ലഭ്യമാക്കാനും സൊമാറ്റോ പേ ഉപയോക്താക്കളെ സഹായിക്കുന്നു. ഈ ഫീച്ചറുകൾ സൊമാറ്റോ ഉപഭോക്താക്കൾക്കും റെസ്റ്റോറന്റ് പങ്കാളികൾക്കും മൂല്യം വർദ്ധിപ്പിക്കുമെന്ന് സൊമാറ്റോ ഇമെയിലിൽ പറഞ്ഞു.