യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെ വീണ്ടും അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയായ സജി സേവ്യര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. ഫോണ്‍ വിളിച്ച് അശ്ലീല പരാമര്‍ശം നടത്തി, യൂട്യൂബിലൂടെ അവഹേളിച്ചുവെച്ചു എന്നുമാണ് സജിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
കമ്പിവേലി സ്ഥാപിക്കുന്ന ജോലി ചെയ്യുന്നയാളാണ് സജി. ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ നമ്പര്‍ ഉള്‍പ്പെട്ട പരസ്യബോര്‍ഡുകളും സ്ഥാപിക്കാറുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഫോണില്‍ വിളിച്ച് അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് കേസ്.
ഇതിന്റെ വീഡിയോ യൂട്യൂബില്‍ ഇട്ടെന്നും ഇതേ തുടര്‍ന്ന്, കാണുന്നവരില്‍ പലരും തന്നെ വിളിച്ച് ഇതേ രീതിയില്‍ സംസാരിക്കാന്‍ തുടങ്ങിയെന്നും സജി പറഞ്ഞു. ഫോണ്‍ വിളികളുടെ എണ്ണം കൂടിയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് സജി പറഞ്ഞു.