കോഴിക്കോട്: ട്രെയിനിനുള്ളിൽ തീ കൊളുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂർ – എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ്സിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരനാണ് ട്രെയിനിനുള്ളിൽ വച്ച് തീ കത്തിക്കാൻ ശ്രമിച്ചാൻ. കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ പ്രതി കംപാര്ട്ട്മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കര്‍ കീറിയെടുത്ത് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു.
തീകൊളുത്താൻ ശ്രമിച്ച ഇയാളെ യാത്രക്കാർ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് ആർപിഎഫിന് കൈമാറി. യുവാവിന് മനോനില തെറ്റിയ രീതിയിലാണ് യുവാവ് പെരുമാറുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ആർപിഎഫ് അറിയിച്ചു. വിവരമറിഞ്ഞ് പൊലീസും സംഭവത്തിൻ്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവിൽ എലത്തൂരിൽ വച്ച് തീയിടുകയും കഴിഞ്ഞ ആഴ്ച കണ്ണൂർ സ്റ്റേഷനിൽ വച്ച് ഇതേ ട്രെയിനിലെ ബോഗി കത്തിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഓടുന്ന ട്രെയിനിന് അകത്ത് തീയിടാൻ ശ്രമിച്ച സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.