തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ ജയന് പൂന്തുറയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകം നടത്തിയ ശേഷം പ്രതിയായ ജയന് തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സുജിത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മാറ്റി.