ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടി യുവാവ്. വേണാട് എക്സ്പ്രസില്‍ നിന്ന് തലയോലപ്പറമ്പില്‍ എത്തിയപ്പോഴാണ് കൊല്ലം പന്മന സ്വദേശി അന്‍സാര്‍ ഖാന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയത്. ബുധനാഴ്ച വൈകിട്ടീ 6.30 ഓടെയാണ് സംഭവം. യുവാവിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹയാത്രികരുടെ മുന്നില്‍ വെച്ചാണ് 24 കാരനായ യുവാവ് ചാടിയത്. ട്രെയിനിന്റെ പടയില്‍ അപകടകരമായ രീതിയില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന അന്‍സാറിനോട് ഉള്ളിലേക്ക് കയറാന്‍ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത് യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം. അന്‍സാറിനോട് സ്റ്റെപ്പിലേക്ക് ഇരിക്കാന്‍ ആവശ്യപ്പെടുന്നതിനിടെ ഇയാള്‍ പുറത്തേക്ക് എടുത്ത് ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ തലയോലപ്പറമ്പ് റെയില്‍വേ പാലത്തിന് സമീപം കണ്ടെത്തി. അന്‍സാറിനെ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ആത്മഹത്യ ശ്രമമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
യുവാവ് ചാടിയിട്ടും കൂടെ ഉണ്ടായിരുന്ന യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തന്‍ ശ്രമിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്നത് കണ്ട് പൊലീസ് ടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ് കിടക്കുന്ന യുവാവിനെ കണ്ടെത്തുന്നത്. രാത്രി വൈകിയാണ് യുവാവിനെ കണ്ടെത്തുന്നത്.